
അവള് !!.. അവള് സുന്ദരിയായിരുന്നു. അവള് ആദ്യ ദിവസം ഓഫിസില്‍ വന്നപ്പോള്‍ ! അവളെ ആദ്യം കണ്ടപ്പോള്‍ തന്നെ എന്തോ ഒരു അടുപ്പം. എവിടേയോ കണ്ടത് പോലെ. ഒരു ഓര്‍മയും കിട്ടുന്നില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് ഇ ജന്മത്തില് അല്ല. കഴിഞ്ഞ ജന്മത്തില് അവള് എന്റെ ആരെല്ലാമോ ആയിരുന്നു എന്നൊരു തോന്നല്‍. ആ കരിമഷിയിട്ട , നീല സാഗരം ഓളം വെട്ടിയിരുന്ന കണ്ണുകള്‍. അല്പം തുടുത്ത്, പൂര്‍ണ്ണരൂപത്തില്‍, രണ്ടറ്റത്തും അല്പം കുഴിഞ്ഞ് ഓമനത്തത്തിന്റെ വൃത്തങ്ങള്‍ തീര്‍ത്ത്, ഒരു ചുടുചുംബനത്തിനായി വലയുന്ന ചുണ്ടുകള്‍. മുഖത്തേയ്ക്ക് അല്‍പ്പം തെന്നിവീണു കിടക്കുന്ന തിളക്കമുള്ള, ഇടതൂര്‍ന്ന,കറുത്ത , നിബിഡമായ മുടി. ഉരുണ്ട മുഖം. പുരാതനക്ഷേത്രങ്ങളിലെ കല്പ്രതിമകള് പോലെ വെണ്ണ കല്ലില്‍ തിര്‍ത്ത മേനി. ആ സൌന്ദര്യം വിവരണാതീതമാണ് .
അവളെ കണ്ടത് മുതല്‍ പുലര്‍കാല ഹിമ കണങ്ങള്‍ തൂകി വിരിയുന്ന റോസാ പുഷ്പ്പം പോലെ എന്റെ മനസ്സില്‍ പ്രണയ പുഷ്പ്പം മൊട്ടിടു. പിന്നിട് എപ്പോഴും എന്റെ ശ്രദ്ധ അവളിലായിരുന്നു . അവള് എന്റെ ടീമില്‍ വരണമെന്നായി പ്രാര്‍ത്ഥന. എന്തോ ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു പിറ്റേന്ന് എന്റെ പ്രൊജക്റ്റ് മാനേജര്‍ന്റെ മെയില്‍ "New member to our team. Please give her a description about the technologies and project domain ". എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ഈ ഭൂമി മുഴുവന്‍ വെട്ടി പിടിച്ച ഒരു ചക്രവര്‍ത്തിയുടെ സന്തോഷം.
പിറ്റേന്ന് മുതല്‍ അവളെ എന്റെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞുകൊടുക്കലായി. ഓരോ കാര്യം പറയുമ്പോഴും എന്റെ നോട്ടം അവളുടെ കണ്ണുകളില്‍ ആയിരുന്നു. പരല്മീനുകളെപ്പോലെയുള്ള ആ കണ്ണുകള്‍ക്കു നടുവില്‍, കറുത്ത മുന്തിരിപോലെ, ഗാഢമായി, എവിടെ നിന്നോ കടന്നു വരുന്ന വെളിച്ചത്തെ പ്രതിഫലിപ്പിച്ച് തിളങ്ങുന്ന കൃഷ്ണമണികള്‍. നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല. അത്ര സുന്ദരമായ കണ്ണുകള്‍. ഒരാഴ്ച ഇത് തുടര്‍ന്നു . എന്റെ മനസ്സിലെ റോസാ പൂമൊട്ട് വിരിയാന്‍ തുടങ്ങി.
ഇന്ന് തിങ്കളാഴ്ച, എന്റെ മനസിലെ പ്രണയം അവളോട് പറയാന്‍ തീരുമാനിച്ചു . രാവിലെ എണീറ്റ് റെഡിയായി 8 : 15 ന് തന്നെ ഓഫീസില്‍ എത്തി. 8 : 30 ആയപ്പോഴേക്കും ഓഫീസ് ബസ്സില്‍ അവള് എത്തി.വന്നു കയറിയതും അവള് സീറ്റില്‍ ഇരുന്നു സിസ്റ്റം ഓണ്‍ ചെയിതു മെയില്‍ നോക്കുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റു അവളുടെ അടുത്ത് ചെന്നിരുന്നു . അവള് തിരിഞ്ഞു എന്നെ നോക്കി. ഞാന്‍ പറഞ്ഞു "എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു '. അവള് "എന്താ ? ". എന്റെ തൊണ്ട ഇടറുന്നത് പോലെ.. "അത് എനിക്ക് നിന്നെ ....."
"ട്രീഈഈഈഈഈഈഈഈഈഈഈഇ ട്രീഈഈഈഈഈഈഈഈഈഈഈഇ "
ഞാന്‍ ഞെട്ടിഉണര്‍ന്നു... മൊബൈല്‍ റിംഗ് ചെയുന്നു.... ആരാന്നു നോക്കിയപ്പോള്‍ "Airtel Calling ". ഫോണ്‍ കട്ട് ചെയുതു. ചുറ്റും നോക്കി . ഞാന്‍ കിടക്കുന്ന റൂം , ഡോറിന്റെ അടുത്ത് എന്റെ സാരഥി റെഡിയായി നില്ക്കുന്നു. സാരഥി എന്ന് വച്ചാല്‍ എന്റെ ഡ്രൈവര്‍ അല്ല. എന്റെ റൂം മേറ്റ് അവന്റെ ബൈക്കിലാണ് ഞാന്‍ പോകുന്നത് . "ഇന്ന് ഓഫിസില്‍ പോകുന്നില്ലേ ? " അവന് ചോദിച്ചു . "ഉവ്വ" എന്ന് മറുപടി പറഞു ഞാന്‍ വച്ച് നോക്കി 8 : 10 .ഞാന്‍ ഒന്ന് ഞെട്ടി. എങ്കിലും ഞാന്‍ ഒരു നിമിഷം ചിന്തിച്ചു ആരായിരുന്നു അവള് .
പെട്ടെന്ന് എണീറ്റ് റെഡിയായി ഓഫിസില്‍ എത്തി . സമയം 8 : 50 . ഞാന്‍ ഒപ്പിട്ടു ഓഫിസില്ലേക്ക് കയറി. എന്റെ മനസ്സില്‍ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു, അവളുടെ മുഖം. ഞാന്‍ ഓഫിസ് മുഴുവന്‍ അവളെ തിരഞ്ഞു . കണ്ടെത്താനായില്ല . നിരാശനായി എന്റെ സീറ്റില്‍ പോയ് സിസ്റ്റം ഓണ്‍ ചെയ്തു. എന്റെ മനസ് മുഴുവന്‍ അവളായിരുന്നു .. ഞാന്‍ ചിന്തിച്ചു " സ്വപ്നം അതിര്‍വരമ്പുകളില്ലാത്ത മഹാസാഗരമാണ് " അവളെ കുറിച്ചോര്‍ത്തു എന്റെ കണ്ണുകള്‍ നിറഞ്ഞു . ഞാന്‍ കണ്ണ് തുടച്ചു ജോലി ചെയ്യാന്‍ തുടങി. പെട്ടന്നായിരുന്നു HR രിന്റെ റൂം തുറന്നു HR റും ഒരു പെണ്‍കുട്ടിയും നടന്നു വരുന്നു . ഞാന്‍ തിരിഞ്ഞു നോക്കി . അവള് ! എന്റെ സ്വപ്ന സുന്ദരി !!.....
തുടരും.....